വിധി നിന്നെ പിടിചേഴുകടലിനും അപ്പുറം ,
കരയുവാനായ് കൊണ്ടു നിര്‍ത്തിയാലും ,
പൊരുതുക ശക്തമായ് വിധിയോട് മെല്ലെ നീ,
പരമമാം വിജയം നിനക്കു മാത്രം.
എങ്ങിനെ യുണ്ട് എന്റെ നാല്‍കാലി???
ഉത്സവങ്ങളും പൂരങ്ങളും,എല്ലാമുള്ള ഈ നാട്ടില്‍ ഇപ്പോള്‍ അതിന്റെ കാലമായി ...ചെണ്ടപ്പുറത്ത് കൊലുവീഴുന്നിടത്ത്മുഴുവനും കറങ്ങി നടക്കുക, പകല്‍ പറമ്പായ പറമ്പുകളില്‍ കയറി ഇടവഴിയും ചെമ്മണ്‍പാതകളും താണ്ടി മാങ്ങാ പറിച്ചും,കശുമാമ്പഴംപറിച്ചും ,വേലികളും തോടുകളും കടന്നു , അങ്ങനെ ഒരു നടത്തം .....ഹാ .. എന്താ ഒരു രസം.... അല്ലെ??? ദേ ഇപ്പോള്‍ ശ്രീ യുടെ മനസില്‍ ഒരു ശക്തമായ ഗൃഹാതുരത്വം തോന്നുന്നില്ലേ ??? ഇവിടെയാനെന്കില്‍ അത് തോന്നുമോ???
ഞാന്‍ ചുമ്മാ പറഞ്ഞതാണേ......നാടും വീടും ,നാട്ടുകാരെയും വീട്ടുകാരെയും,കൂട്ടുകാരെയും വിട്ടു എഴുകടലുകള്‍ക്കും അപ്പുറം ..അറിയാത്ത നാട്ടില്‍, അറിയാത്ത ഭാഷയില്‍ അപരിചിതരോടോത്ത് കഴിയുമ്പോള്‍ ഉണ്ടാകുന്ന ഹൃദയത്തിന്റെ വേദന ,,ദേ എനിക്ക് കാണാം...അല്ലെന്കില്‍ ആ വേദന എന്റെ ഹൃദയത്തിനെ സ്പര്‍ശിച്ചു...ഇത്രയും വായിച്ചപ്പോള്‍ മനസ് ഒന്നു വിങ്ങി അല്ലെ?? സത്യത്തില്‍ ഇതിങ്ങനെ ഒക്കെ തോന്നും ഈ വേദന...പിന്നെ മെല്ലെ മെല്ലെ ശ്രീ പോലും അറിയാതെ ശ്രീ അവിടെ ലയിച്ചു ചേരും..വെള്ളത്തില്‍ അലിയുന്ന പഞ്ചസാര പോലെ...പൂവിന്റെ സുഗന്ധം പോലെ,ഈ ഗൃഹാതുരത എല്ലാവരും അനുഭവിക്കുന്നതാണ്...നാടും വീടും വിട്ടു പോകുന്ന എല്ലാവരും...
പിന്നെ ,,കോഴിയും പന്നിയും ഒക്കെ തിന്നു ഒരു പോന്നത്തടിയന്‍ആയിട്ട് ശ്രീ തിരിച്ചു വരുന്നതു ഞാന്‍ ഭാവനയില്‍ കാണുന്നുണ്ട്...
Subscribe to:
Post Comments (Atom)
No comments:
Post a Comment