Sunday, March 22, 2009

Saturday, May 10, 2008

JALAREKHAKAL

JALAREKHAKAL

ഇനി ആ കേസ് വിട്ടേരെ സാറേ..

പ്രസിദ്ധമായ ആലുവാ ശിവരാത്രി ..ഭഗവാന്‍ ശിവന്‍റെ അനുഗ്രഹതിനായിലോകം മുഴുവന്‍ ഉപവസിച്ചു ഭഗവാന്‍റെ നാമജപങ്ങളുമായിഉറങ്ങാതെ ഇരിക്കുന്ന പുണ്യ ദിനം.മുത്തച്ഛനും പിന്നെ പല്ലു പോയ മുതശിയും പായ വിരിച്ചു കാലുനീട്ടി ഇരുന്നു ശങ്കരായപാടുന്ന രാത്രി.അങ്ങനെ ആ പുണ്യ രാത്രിയില്‍ ഉപവസിക്കാതെ ആണെന്കിലും ഉറങ്ങാതെ ഇരുന്നു ,രാവിലെ അല്ല രാത്രി ഒരു മണി മുതല്‍ ആറുമണി വരെ ഉള്ള ഡ്യൂട്ടിസമയം.പൊടിയടിച്ചുംമഞ്ഞു കൊണ്ടും ഉള്ള ഡ്യൂട്ടി ..അമ്പലത്തിലേക്കു ആള്‍ക്കാര്‍ക്ക് തൊഴാനായിക്യു നിന്നു കയറാനായി രണ്ടു വശവും വേലി കെട്ടിയിട്ടുണ്ട്.ഇരുവശവും ഭക്തര്‍ ഉറങ്ങാതെ നാമ ജപ വുമായി ഇരിക്കുകയാണ്‌ . ആയിരങ്ങള്‍ തിരക്കിട്ട് നില്ക്കുന്ന ആ സ്ഥലത്തേക്ക് ഒരു നിമിഷം ഒന്നു നോക്കൂ.അവിടെ ബഹളമുണ്ടാക്കി വരുന്നവരെ നേര്‍വഴി കാണിച്ചു പറഞ്ഞു വിടുന്ന മെലിഞ്ഞ സുന്ദരനായ സ്മാര്‍ട്ട്ആയ ഒരു പോലീസുകാരനെ കാണുന്നില്ലേ?അതാണ് പി സി യോഗേഷ് എന്ന ഞാന്‍. എന്ടിഷ്ടാ ഞാന്‍ ഒറ്റക്ക് നോക്കിയാല്‍ അവിടെ എല്ലാവരെയും നിയന്ത്രിക്കാന്‍ പറ്റില്ല.എന്നാലും ശാസിച്ചും, സ്നേഹവച്ചനങ്ങള്‍ പറഞ്ഞും ഞാന്‍ അവിടെ തകര്ത്തുഡ്യൂട്ടി ചെയ്യുകയാണ്..അവിടെ ഇരിക്കുന്ന ഭക്ത മാരുടെ കണ്ണുകള്‍ അവരുടെ മുന്‍പില്‍ തിരക്ക് നിയന്ത്രിച്ചു ഓടിനടക്കുന്ന എന്നിലാണ്.തിരക്കൊഴിഞ്ഞപ്പോള്‍ ഒരു വെളിയില്‍ ചാരി അല്പമാശ്വസത്തോടെ ഞാന്‍ നിന്നു.പിന്നെ എന്റെ മുന്നിലുള്ള ഭക്തരെ വെറുതെ ഒന്നു വീക്ഷിച്ചു.അപ്പോള്‍ ദേ ..എന്റെ തൊട്ടു മുന്പിലിരുന്നു ഒരു പെണ്കുട്ടി നിഷ്കളങ്ക മായ വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കുന്നു.....
ഒരാളുടെ മനസിലെന്താണ് എന്നറിയാന്‍ മുഖത്ത് അല്ല നോക്കേണ്ടത് ..കണ്ണില്‍ ആണ്..മറ്റുള്ളവര്‍ എന്നെ നോക്കിയ കണ്ണ് കൊണ്ടല്ല അവള്‍ എന്നെ നോക്കുന്നത് എന്ന് മനസിലായപ്പോള്‍ ,അടുത്ത് നിന്നിരുന്ന വനിതാ പോലീസുകാരിയോടു ഞാന്‍ പറഞ്ഞു, ദേ ... ആ കൊച്ചു എന്നെ നോക്കുന്നത് കണ്ടോ??ശരിയാ .. ആ കൊച്ചു സാറിനെ ശ്രദ്ധിക്കുന്നു ണ്ട് ..അവര്‍ പറഞ്ഞു.. ( ഞാനൊന്നു കടേല്‍ പോയി വന്നിട്ട് ബാക്കി പൈങ്കിളി തുടരും ........)

Friday, May 9, 2008

സൌഹൃദത്തിന്റെ സ്വാന്തനം.......

വിധി നിന്നെ പിടിചേഴുകടലിനും അപ്പുറം ,
കരയുവാനായ് കൊണ്ടു നിര്‍ത്തിയാലും ,
പൊരുതുക ശക്തമായ് വിധിയോട്‌ മെല്ലെ നീ,
പരമമാം വിജയം നിനക്കു മാത്രം.

എങ്ങിനെ യുണ്ട് എന്റെ നാല്‍കാലി???
ഉത്സവങ്ങളും പൂരങ്ങളും,എല്ലാമുള്ള ഈ നാട്ടില്‍ ഇപ്പോള്‍ അതിന്റെ കാലമായി ...ചെണ്ടപ്പുറത്ത് കൊലുവീഴുന്നിടത്ത്മുഴുവനും കറങ്ങി നടക്കുക, പകല്‍ പറമ്പായ പറമ്പുകളില്‍ കയറി ഇടവഴിയും ചെമ്മണ്‍പാതകളും താണ്ടി മാങ്ങാ പറിച്ചും,കശുമാമ്പഴംപറിച്ചും ,വേലികളും തോടുകളും കടന്നു , അങ്ങനെ ഒരു നടത്തം .....ഹാ .. എന്താ ഒരു രസം.... അല്ലെ??? ദേ ഇപ്പോള്‍ ശ്രീ യുടെ മനസില്‍ ഒരു ശക്തമായ ഗൃഹാതുരത്വം തോന്നുന്നില്ലേ ??? ഇവിടെയാനെന്കില്‍ അത് തോന്നുമോ???
ഞാന്‍ ചുമ്മാ പറഞ്ഞതാണേ......നാടും വീടും ,നാട്ടുകാരെയും വീട്ടുകാരെയും,കൂട്ടുകാരെയും വിട്ടു എഴുകടലുകള്‍ക്കും അപ്പുറം ..അറിയാത്ത നാട്ടില്‍, അറിയാത്ത ഭാഷയില്‍ അപരിചിതരോടോത്ത് കഴിയുമ്പോള്‍ ഉണ്ടാകുന്ന ഹൃദയത്തിന്റെ വേദന ,,ദേ എനിക്ക് കാണാം...അല്ലെന്കില്‍ ആ വേദന എന്റെ ഹൃദയത്തിനെ സ്പര്‍ശിച്ചു...ഇത്രയും വായിച്ചപ്പോള്‍ മനസ് ഒന്നു വിങ്ങി അല്ലെ?? സത്യത്തില്‍ ഇതിങ്ങനെ ഒക്കെ തോന്നും ഈ വേദന...പിന്നെ മെല്ലെ മെല്ലെ ശ്രീ പോലും അറിയാതെ ശ്രീ അവിടെ ലയിച്ചു ചേരും..വെള്ളത്തില്‍ അലിയുന്ന പഞ്ചസാര പോലെ...പൂവിന്റെ സുഗന്ധം പോലെ,ഈ ഗൃഹാതുരത എല്ലാവരും അനുഭവിക്കുന്നതാണ്...നാടും വീടും വിട്ടു പോകുന്ന എല്ലാവരും...
പിന്നെ ,,കോഴിയും പന്നിയും ഒക്കെ തിന്നു ഒരു പോന്നത്തടിയന്‍ആയിട്ട് ശ്രീ തിരിച്ചു വരുന്നതു ഞാന്‍ ഭാവനയില്‍ കാണുന്നുണ്ട്...

സൌഹൃദത്തിന്റെ സ്വാന്തനം........

മഞ്ഞു പൊഴിഞ്ഞു തുടങ്ങിയ ഒരു വ്യാഴാഴ്ച്ചയിലെ സായാഹ്നത്തില്‍ നിന്നു ഞാന്‍ തുടങ്ങട്ടെ... ഇവിടെ എല്ലാം നന്നായിട്ടു പോകുന്നുണ്ട് ..ദിനരാത്രങ്ങള്‍ടെ വരവും പോക്കും ,ജനനമരണങ്ങളുംപുഴകളുടെ നടനവും ,പക്ഷികളുടെ പാട്ടും,പൂക്കളുടെ പുഞ്ചിരിയുംമാനുഷരുടെതരികിട പ്രകടനങ്ങളും, എല്ലാം നന്നായി പോകുന്നുണ്ട്.പക്ഷെ നന്നായി പോകാത്തത് എന്താ ?ഞാനും എന്റെ മനസ്സും മാത്രം ..കാരണമെന്താ ??എന്റെ വീക്ഷണത്തില്‍ ഈ ലോകം ശരിയല്ല ..എല്ലാവരും സെല്ഫിഷ് ആണ് .അതെന്നെ വേദനിപ്പിക്കുന്നു, വളരെയേറെ.
പക്ഷെ സത്യത്തില്‍ ഞാന്‍ ഹാപ്പിയാണ് .എന്തോ ഒരു പൊരുത്തക്കേട് , അല്ലെ ?എല്ലാവരും പറയുന്നതാ അത്, ഒരു സ്ക്രൂ അല്പം മുറുകാന്‍ ഉണ്ടെന്നു.
ദാഒരു കവിത വരുന്നുണ്ട് ...പിടിച്ചോളൂ ...


ഹേ ആരെങ്കിലും ഉണ്ടോ അവിടെ??

ഞാനൊരു പാവം പാവം പയ്യന്‍ .........ജീവിതം എന്താണെന്ന് തന്നെ അറിയില്ല ...കല്യാണമോ?? ച്ചേഅതും കഴിച്ചിട്ടില്ല ....പലരും ബ്ലോഗ്ഗന്മാരായിട്ടു വിലസുന്നത് കണ്ടപ്പോള്‍ എനിക്കും ഒരു ആശ... അത്ര തന്നെ...വെറുതെ ഒരു നേരംപോക്ക്...എന്റെ മനസില്‍ ചിലതൊക്കെ ഉണ്ട് കേട്ടോ..അതുകൊണ്ടാണ് ഇതു തുടങ്ങിയത്....നിങ്ങള്ക്ക് ഇഷ്ടപെടും എന്ന് കരുതുന്നു,,,,
യ്യോഓഓഓഒ... നേരം ഒരുപാടായി... എനിക്ക് ബാങ്കില്‍ഒന്നു പോകണം....റേറ്റ് കുറച്ചു കൂടുതല്‍ ഉള്ള സമയമാണ്... കാശു മാരാനുണ്ട് ...ഞാന്‍ പിന്നെ വരാം കേട്ടോ....
..