പ്രസിദ്ധമായ ആലുവാ ശിവരാത്രി ..ഭഗവാന് ശിവന്റെ അനുഗ്രഹതിനായിലോകം മുഴുവന്‍ ഉപവസിച്ചു ഭഗവാന്റെ നാമജപങ്ങളുമായിഉറങ്ങാതെ ഇരിക്കുന്ന പുണ്യ ദിനം.മുത്തച്ഛനും പിന്നെ പല്ലു പോയ മുതശിയും പായ വിരിച്ചു കാലുനീട്ടി ഇരുന്നു ശങ്കരായപാടുന്ന രാത്രി.അങ്ങനെ ആ പുണ്യ രാത്രിയില്‍ ഉപവസിക്കാതെ ആണെന്കിലും ഉറങ്ങാതെ ഇരുന്നു ,രാവിലെ അല്ല രാത്രി ഒരു മണി മുതല്‍ ആറുമണി വരെ ഉള്ള ഡ്യൂട്ടിസമയം.പൊടിയടിച്ചുംമഞ്ഞു കൊണ്ടും ഉള്ള ഡ്യൂട്ടി ..അമ്പലത്തിലേക്കു ആള്‍ക്കാര്‍ക്ക് തൊഴാനായിക്യു നിന്നു കയറാനായി രണ്ടു വശവും വേലി കെട്ടിയിട്ടുണ്ട്.ഇരുവശവും ഭക്തര്‍ ഉറങ്ങാതെ നാമ ജപ വുമായി ഇരിക്കുകയാണ് . ആയിരങ്ങള്‍ തിരക്കിട്ട് നില്ക്കുന്ന ആ സ്ഥലത്തേക്ക് ഒരു നിമിഷം ഒന്നു നോക്കൂ.അവിടെ ബഹളമുണ്ടാക്കി വരുന്നവരെ നേര്‍വഴി കാണിച്ചു പറഞ്ഞു വിടുന്ന മെലിഞ്ഞ സുന്ദരനായ സ്മാര്ട്ട്ആയ ഒരു പോലീസുകാരനെ കാണുന്നില്ലേ?അതാണ് പി സി യോഗേഷ് എന്ന ഞാന്‍. എന്ടിഷ്ടാ ഞാന്‍ ഒറ്റക്ക് നോക്കിയാല്‍ അവിടെ എല്ലാവരെയും നിയന്ത്രിക്കാന്‍ പറ്റില്ല.എന്നാലും ശാസിച്ചും, സ്നേഹവച്ചനങ്ങള് പറഞ്ഞും ഞാന്‍ അവിടെ തകര്ത്തുഡ്യൂട്ടി ചെയ്യുകയാണ്..അവിടെ ഇരിക്കുന്ന ഭക്ത മാരുടെ കണ്ണുകള്‍ അവരുടെ മുന്പില് തിരക്ക് നിയന്ത്രിച്ചു ഓടിനടക്കുന്ന എന്നിലാണ്.തിരക്കൊഴിഞ്ഞപ്പോള്‍ ഒരു വെളിയില്‍ ചാരി അല്പമാശ്വസത്തോടെ ഞാന്‍ നിന്നു.പിന്നെ എന്റെ മുന്നിലുള്ള ഭക്തരെ വെറുതെ ഒന്നു വീക്ഷിച്ചു.അപ്പോള്‍ ദേ ..എന്റെ തൊട്ടു മുന്പിലിരുന്നു ഒരു പെണ്‍കുട്ടി നിഷ്കളങ്ക മായ വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കുന്നു.....
ഒരാളുടെ മനസിലെന്താണ് എന്നറിയാന്‍ മുഖത്ത് അല്ല നോക്കേണ്ടത് ..കണ്ണില്‍ ആണ്..മറ്റുള്ളവര്‍ എന്നെ നോക്കിയ കണ്ണ് കൊണ്ടല്ല അവള് എന്നെ നോക്കുന്നത് എന്ന് മനസിലായപ്പോള്‍ ,അടുത്ത് നിന്നിരുന്ന വനിതാ പോലീസുകാരിയോടു ഞാന്‍ പറഞ്ഞു, ദേ ... ആ കൊച്ചു എന്നെ നോക്കുന്നത് കണ്ടോ??ശരിയാ .. ആ കൊച്ചു സാറിനെ ശ്രദ്ധിക്കുന്നു ണ്ട് ..അവര്‍ പറഞ്ഞു.. ( ഞാനൊന്നു കടേല് പോയി വന്നിട്ട് ബാക്കി പൈങ്കിളി തുടരും ........)
Subscribe to:
Post Comments (Atom)
1 comment:
ഭയങ്കരം , ഡ്യൂ ട്ടി സമയത്തും വായിനോട്ടം ,അതും ആയിരങ്ങള്‍ നോക്കിനില്ക്കുമ്പോള് , തൊലിക്കട്ടി അപാരം തന്നെ
Post a Comment